പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ ജില്ലാതല സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തൃശൂർ ജില്ലയിലെ വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസുകളിൽ ജോലിയിൽ പ്രവേശിക്കുന്ന പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ ജില്ലാതല സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനായുള്ള അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2024 ഏപ്രിൽ ഒന്ന് മുതൽ 2025 ഏപ്രിൽ 31 വരെയുള്ള കാലയളവിൽ ജോലിയിൽ പ്രവേശിച്ചവരും മുൻ സീനിയോരിറ്റി ലിസ്റ്റുകളിൽ ഉൾപ്പെടാതെ പോയവരുമായ പാർട്ട്ടൈം കണ്ടിജന്റ് ജീവനക്കാരെ ഉൾപ്പെടുത്തിയാണ് 2024-2025 കാലയളവിലെ താൽക്കാലിക സീനിയോരിറ്റിലിസ്റ്റ് തയ്യാറാക്കിയത്. https://thrissur.nic.in എന്ന ജില്ലാ കളക്ടറുടെ വെബ്സൈറ്റിൽ സീനിയോരിറ്റിലിസ്റ്റ് ലഭ്യമാണ്. കൂടാതെ എല്ലാ താലൂക്ക് ഓഫീസുകളിലും ജില്ലാ കളക്ടറേറ്റിലും ലിസ്റ്റ് ലഭ്യമാക്കും.
ലിസ്റ്റിൽ ആക്ഷേപമുള്ള പക്ഷം ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയ തിയതി മുതൽ 15 ദിവസത്തിനുള്ളിൽ ആക്ഷേപം സാധൂകരിക്കുന്നതിനുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഓഫീസ് മേധാവി മുഖേന പരാതി സമർപ്പിക്കേണ്ടതാണ്. സമയപരിധി കഴിഞ്ഞു ലഭിക്കുന്ന പരാതി പരിഗണിക്കുന്നതല്ല.
- Log in to post comments