ലൈഫ് ഗാർഡ്/ റെസ്ക്യൂ ഗാർഡ്; വാക്ക്-ഇൻ ഇന്റർവ്യൂ
2026-27 വർഷത്തെ ട്രോൾബാൻ കാലയളവിൽ ജില്ലയിൽ കടൽ രക്ഷാ പ്രവർത്തനത്തിനും പട്രോളിംഗിനുമായി ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക ലൈഫ് ഗാർഡ്/റെസ്ക്യൂ ഗാർഡുമാരെ നിയമിക്കുന്നു. മെയ് 14 വ്യാഴാഴ്ച രാവിലെ 10.30ന് ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ, ഫിഷറീസ് സ്റ്റേഷൻ അഴീക്കോട് ഓഫീസിൽ വെച്ച് വാക്ക്-ഇൻ ഇന്റർവ്യൂ നടക്കും. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള മത്സ്യത്തൊഴിലാളികളായ 20 നും 60 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് നീന്തൽ അറിഞ്ഞിരിക്കണം (കടൽ).
ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം പൂർത്തിയാക്കിയവർ, ലൈഫ് ഗാർഡ്/സീ റെസ്ക്യൂ സ്ക്വാഡിൽ പ്രവൃത്തി പരിചയമുള്ളവർ, 2018 പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ എന്നിവർക്ക് മുൻഗണന ലഭിക്കും. സ്വന്തം ജില്ലയിലെ താമസക്കാർക്കും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും ആധുനിക കടൽ രക്ഷാ ഉപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യമുള്ളവർക്കും പരിഗണന നൽകും. അപേക്ഷകർ വയസ്, വിദ്യാഭ്യാസ യോഗ്യത, മറ്റ് യോഗ്യതകൾ, മുൻഗണനാ മാനദണ്ഡങ്ങൾ എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഇൻ്റർവ്യൂവിന് ഹാജരാക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0480 2996090.
- Log in to post comments