Post Category
ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ സ്‌കൂട്ടര്‍ നല്‍കി
കൊയിലാണ്ടി നഗരസഭയുടെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ സ്‌കൂട്ടര്‍ നല്‍കി. ഇ.എം.എസ് സ്മാരക ടൗണ്‍ ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ യു കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ സി ടി ബിന്ദു അധ്യക്ഷയായി. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ ടി റുഫീല പദ്ധതി വിശദീകരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സുധാകരന്‍, നജീബ്, കൗണ്‍സിലര്‍മാരായ ജയദേവന്‍, രമേശന്‍ മാസ്റ്റര്‍, രമ്യ, ഭാവന, ദാമോദരന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എം മോനിഷ എന്നിവര്‍ സംസാരിച്ചു. വികസന ഫണ്ടില്‍നിന്ന് 10,20,000 രൂപ വകയിരുത്തി ഒമ്പത് പേര്‍ക്കാണ് സൈഡ് വീല്‍ സ്‌കൂട്ടര്‍ നല്‍കിയത്.
date
- Log in to post comments