Skip to main content

അതിഥി അധ്യാപക നിയമനം

താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക്  വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള (നെറ്റ്/പി.എച്ച്.ഡി) കോഴിക്കോട് കോളേജ് വിദ്യാഭ്യസ ഉപ ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ പ്രമാണങ്ങളുമായി കോളേജില്‍ നേരിട്ട് അഭിമുഖത്തിന് ഹാജരാകണം.

മെയ് 14ന് രാവിലെ 10ന് ഇലക്ട്രോണിക്‌സ്, ഉച്ചയ്ക്ക് 1.30ന് മാത്തമാറ്റിക്‌സ്, മെയ് 18ന് രാവിലെ 10ന് ബി.സി.എ, മെയ് 19ന് രാവിലെ 10ന് ഇംഗ്ലീഷ്, മെയ് 22ന് രാവിലെ 10ന് മലയാളം, മെയ് 25ന് രാവിലെ 10ന് ബി.ബി.എ, മെയ് 26ന് രാവിലെ 10ന് കൊമേഴ്സ് എന്നിങ്ങനെയാണ് അഭിമുഖം നടക്കുക. നെറ്റ്/പി.എച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി (55 ശതമാനം) യോഗ്യതയുള്ളവരെയും പരിഗണിക്കും. വെബ്‌സൈറ്റ്- gctanur.ac.in, ഫോണ്‍- 9188900200.

date