ജില്ലാതല അറിയിപ്പ്
മൂന്ന് ലെവൽ ക്രോസുകൾ അടച്ചിടും
അടിയന്തിര ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി മൂന്ന് റെയിൽവേ ലെവൽ ക്രോസിംഗുകൾ അടച്ചിടുമെന്ന് സതേൺ റെയിൽവേ സീനിയർ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കണ്ണപുരം പഴയങ്ങാടി ഭാഗത്തെ പള്ളിച്ചാൽ - കാവിൻ മുനമ്പ് (ഒതയമാടം) ലെവൽ ക്രോസിംഗ് മെയ് 11ന് രാവിലെ എട്ടു മുതൽ മെയ് 12 രാത്രി 11 വരെയും കൊവ്വപ്പുറം - കുന്നങ്ങാട് ഭാഗത്തേത് മെയ് 13 ന് രാവിലെ 8 മുതൽ മെയ് 14 രാത്രി 11 മണി വരെയും കണ്ണപുരം വളപട്ടണം ഭാഗത്തെ പള്ളിക്കുന്ന് -ചാലാട് (പന്നേൻപാറ) ഭാഗത്തിലേത് മെയ് 18 ന് രാവിലെ എട്ടു മുതൽ മെയ് 19 രാത്രി 11 വരെയും അടച്ചിടും.
ക്വട്ടേഷൻ ക്ഷണിച്ചു
2025-26 വർഷത്തെ പി.ഡി അക്കൗണ്ട് (അത് ലറ്റിക്സ്) നിന്നും കായിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. മെയ് 15 വൈകുന്നേരം 3 മണിക്ക് മുമ്പ് ക്വട്ടേഷൻ ലഭിക്കണം. അയക്കുന്ന കവറിനു മുകളിൽ "പി.ഡി അക്കൗണ്ടിൽ (അത് ലറ്റിക്സ്) നിന്നും കായിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന്' എന്നെഴുതി "പ്രിൻസിപ്പാൾ, കെ.എം.എം. സർക്കാർ വനിത കോളേജ്, പള്ളിക്കുന്ന്, കണ്ണൂർ" എന്ന മേൽവിലാസത്തിലാണ് അയക്കേണ്ടത്.
ഫോൺ: 0497 2746175.
സർട്ടിഫിക്കറ്റ് ഹാജരാക്കണം
കോഴിക്കോട് റീജ്യണൽ പ്രൊഫഷണൽ ആൻ്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത മുന്നാക്ക സമുദായങ്ങളിൽ ഉൾപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായുള്ള സംവരണ ആനുകൂല്യത്തിന് അർഹതയുള്ള ഉദ്യോഗാർത്ഥികൾ 2026 ഏപ്രിൽ 1 ന് ശേഷം ബന്ധപ്പെട്ട വില്ലേജ് ഓഫീസർ നൽകിയ സർട്ടിഫിക്കറ്റ് മെയ് 31 നകം രജിസ്ട്രേഷനോടൊപ്പം ഹാജരാക്കണം.
- Log in to post comments