ജില്ലാതല അറിയിപ്പ്
അധ്യാപക ഒഴിവ്
കണ്ണൂർ ഗവ: ടൗൺ ഹയർ സെക്കണ്ടറി സ്കൂൾ (എസ് എൻ പാർക്കിന് സമീപം) ഹയർ സെക്കണ്ടറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി
സീനിയർ ഹിസ്റ്ററി, എച്ച്.എസ്.എസ്.ടി സീനിയർ സോഷ്യോളജി, എച്ച്.എസ്.എസ്.ടി സീനിയർ പൊളിറ്റിക്കൽ സയൻസ്, എച്ച്.എസ്.എസ്.ടി ജൂനിയർ കൊമേഴ്‌സ്, എച്ച്.എസ്.എസ്.ടി ജൂനിയർ ഇംഗ്ലീഷ്, എച്ച്.എസ്.എസ്.ടി ജൂനിയർ ഇക്കണോമിക്സ്, എച്ച്.എസ്.എസ്.ടി സീനിയർ സുവോളജി, എച്ച്.എസ്.എസ്.ടി സീനിയർ കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 25 ന് രാവിലെ 11 മണിക്ക് ഹയർ സെക്കണ്ടറി വിഭാഗം ഓഫീസിൽ അഭിമുഖത്തിന് എത്തണം.
മെഡിക്കൽ ഓഫീസർ അഭിമുഖം
ജില്ലാ ആശുപത്രിയുടെ കീഴിലുള്ള ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിൽ അഭിമുഖം നടത്തുന്നു. യോഗ്യത എം.ബി.ബി.എസ്. സൈക്കാട്രിയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. താല്പര്യമുള്ളവർ മെയ് 11 ന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ട് ചേമ്പറിൽ എത്തണം. ഫോൺ: 0497 2734343, ഇ മെയിൽ - dmhpkannur@gmail.com
അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ നടത്തുന്ന പി ജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ, ടെലിവിഷൻ ജേർണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് എന്നീ കോഴ്സുകളിലേക്ക് മെയ് 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ, ഒ. ഇ. സി വിഭാഗക്കാർക്ക് നിയമാനുസൃത ഫീസിളവുണ്ട്. അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങളും www.kma.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഫോൺ: 0484 2422275.
ടെണ്ടർ ക്ഷണിച്ചു
കണ്ണൂർ ജില്ലാ ആശുപത്രിയുടെ കീഴിലുള്ള മാനസികാരോഗ്യ പരിപാടിയുടെ പാട്യം ചെറുവാഞ്ചേരി പകൽവീടിലേക്ക് 12 സീറ്റുള്ള വാഹനം കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് വാടകയ്ക്കെടുക്കുന്നതിനായി കരാറുകാരിൽ നിന്നും ഏജൻസികളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു.
ടെണ്ടറുകൾ സമർപ്പിക്കേണ്ട അവസാന തീയ്യതി മെയ് 19 ഉച്ച 12 മണി.
- Log in to post comments