Post Category
കെയർ ടേക്കർ അഭിമുഖം
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള കൊല്ലത്തെ ദത്തെടുക്കൽ കേന്ദ്രത്തിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ വനിതാ കെയർടേക്കേഴ്‌സിനെ നിയമിക്കുന്നു. പ്ലസ് ടു/പ്രീഡിഗ്രി ആണ് യോഗ്യത. പ്രായപരിധി 28-42 വയസ്. കുട്ടികളുടെ പരിചരണ രംഗത്ത് പ്രവർത്തന പരിചയം വേണം. താൽപര്യമുള്ള വനിതാ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂഷൻ, സംസ്ഥാന ശിശുക്ഷേമ സമിതി, മണലിൽ, കരിപ്പുഴ വെസ്റ്റ്, കാവനാട് പി.ഒ. കൊല്ലം എന്ന മേൽവിലാസത്തിൽ മെയ് 15 രാവിലെ 9 ന് അഭിമുഖത്തിനായി എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: 9074800306, 9745389920.
പി.എൻ.എക്‌സ്. 1465/2026
date
- Log in to post comments