Skip to main content

അതിഥി അദ്ധ്യാപക ഒഴിവ്

വൈപ്പിൻ ഗവൺമെൻ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 2026-2027 അധ്യയന വർഷത്തേക്ക് വിവിധ വിഷയങ്ങളിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. മലയാളം, ഹിന്ദി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്. ഓരോ വിഷയത്തിലും ഓരോ ഒഴിവുകൾ വീതമാണുള്ളത്.

ബന്ധപ്പെട്ട വിഷയങ്ങളിൽ യുജിസി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളതും (നെറ്റ് /പിഎച്ച്ഡി ), എറണാകുളം കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത ദിവസങ്ങളിൽ കോളേജിൽ നേരിട്ട് ഹാജരാകണം.  

മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിലേക്കുള്ള അഭിമുഖം മെയ് 18-ന് നടക്കും. മലയാളം വിഭാഗത്തിലേക്ക് രാവിലെ 10 നും വിഭാഗത്തിലേക്ക് ഉച്ചയ്ക്ക് ഒന്നിനുമാണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്. മെയ് 19-ന് രാവിലെ 10 ന് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിലേക്കും, ഉച്ചയ്ക്ക് ഒന്നിന് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലേക്കുമുള്ള അഭിമുഖങ്ങൾ നടക്കും. കൊമേഴ്‌സ് വിഭാഗത്തിലേക്കുള്ള അഭിമുഖം മെയ് 20-ന് രാവിലെ 10 ന് നടക്കും .

date