Skip to main content

കീം പ്രവേശനം: ഭിന്നശേഷി വിഭാഗക്കാർക്കുള്ള ശാരീരിക പരിശോധന   

സംസ്ഥാനത്തെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുവാൻ അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്കായി മെഡിക്കൽ ബോർഡ് മേയ് 20 മുതൽ  23 വരെ രാവിലെ 10.30 മുതൽ കോട്ടയംകോഴിക്കോട് എന്നീ സർക്കാർ മെഡിക്കൽ കോളേജുകളിലും, 2026 മേയ് 20 മുതൽ 21 വരെ രാവിലെ 10.30 മുതൽ തിരുവനന്തപുരംസർക്കാർ മെഡിക്കൽ കോളേജിലും  വച്ച് ശാരീരിക പരിശോധന നടത്തും.  വിശദ വിവരങ്ങൾക്ക്www.cee.kerala.gov.in, 0471-2332120, 0471-2338487.

പി.എൻ.എക്‌സ്. 1495/2026

date