അറിയിപ്പുകള്‍
താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം
താമരശ്ശേരി ചുരത്തില്‍ വീതി കൂട്ടല്‍ നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഭാരമേറിയ വാഹനങ്ങളും മള്‍ട്ടി ആക്സില്‍ ലോറികളും വഴിതിരിച്ചു വിടും. കോഴിക്കോട് ഭാഗത്തുനിന്ന് കല്‍പ്പറ്റ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തുനിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞ് ബാലുശ്ശേരി-കുറ്റ്യാടി വഴിയും കല്‍പ്പറ്റ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വൈത്തിരി ടൗണില്‍നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞ് പടിഞ്ഞാറത്തറ-തരുവണ-കുറ്റ്യാടി വഴിയും പോകണം. ചുരത്തിലൂടെ പോകുന്ന മറ്റു വാഹനങ്ങള്‍ പതുക്കെയും സുരക്ഷിതമായും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
എസ്.എസ്.എല്‍.സി ഉന്നത വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ്
എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികള്‍ക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ക്യാഷ് അവാര്‍ഡും ബഹുമതി പത്രവും മെമെന്റോയും നല്‍കും. നിശ്ചിത ഫോറത്തില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം മത്സ്യത്തൊഴിലാളി പാസ്ബുക്ക് പകര്‍പ്പ്, കുട്ടികളുടെ ബാങ്ക് പാസ്ബുക്കിന്റെയും ആധാര്‍ കാര്‍ഡിന്റെയും പകര്‍പ്പ്, മാര്‍ക്ക് ലിസ്റ്റ് പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഫിഷറീസ് ഓഫീസുകളില്‍ എത്തിക്കണം. അവസാന തീയതി: മെയ് 22 വൈകീട്ട് നാലുമണി. ഫോണ്‍: 0495 2383782.
അഭിമുഖം മാറ്റി
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ മെയ് 18, 19 തീയതികളില്‍ നടത്താനിരുന്ന അഭിമുഖം മെയ് 21, 22 തീയതികളിലേക്ക് മാറ്റിയതായി ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സ്
കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് മെയ് 30 വരെ അപേക്ഷിക്കാം. ഫോണ്‍: 8281723705.
അഡ്മിഷന്‍ ആരംഭിച്ചു
കോഴിക്കോട് ഗവ. ഐ.ടി.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി നടത്തുന്ന ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സ് (യോഗ്യത: പ്ലസ്ടു) പി.ജി/ഡിപ്ലോമ ഇന്‍ എയര്‍ കാര്‍ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക് മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ എ.സി മെക്കാനിക് (എസ്.എസ്.എല്‍.സി) എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍: 8590893066.
വാര്‍ഡന്‍, മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ എലത്തൂരില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ വാര്‍ഡന്‍, മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമത്തിന് മെയ് 22ന് രാവിലെ 11ന് കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ അഭിമുഖം നടത്തും. വാര്‍ഡന്‍ നിയമനത്തിന് പത്താം ക്ലാസ് യോഗ്യതയും റസിഡന്റ് ട്യൂട്ടര്‍ക്ക് ബി.എഡും ഉണ്ടായിരിക്കണം. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ അനസ്തറ്റിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിഷ്യന്‍, ഡെര്‍മറ്റോളജിസ്റ്റ്, ഓര്‍ത്തോപീഡിക്സ് തസ്തികകളില്‍ നിയമനം നടത്തും. സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം മെയ് 20ന് രാവിലെ 10.30ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ആരോഗ്യ കേരളം ഓഫീസില്‍ അഭിമുഖത്തിനെത്തണം. വിശദ വിവരങ്ങള്‍ക്ക് ആരോഗ്യ കേരളത്തിന്റെ (www.arogyakeralam.gov.in) വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ നിയമനം
ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ വിവിധ തസ്തികകളില്‍ നിയമനം നടത്തും. മെയ് 28ന് രാവിലെ 11ന് ഡെമോണ്‍സ്ട്രേറ്റര്‍ -മെക്കാനിക്കല്‍, മെയ് 29ന് രാവിലെ 10ന് ഡെമോണ്‍സ്ട്രേറ്റര്‍ -ഇലക്ട്രിക്കല്‍ തസ്തികകളിലേക്ക് അഭിമുഖം നടക്കും. ഫസ്റ്റ് ക്ലാസ് ത്രിവത്സര എഞ്ചിനീയറിങ് ഡിപ്ലോമ/പ്രസ്തുത വിഷയങ്ങളില്‍ ഫസ്റ്റ് ക്ലാസ് ബി.എസ്.സി ബിരുദം ആണ് യോഗ്യത.
മെയ് 29ന് ഉച്ചക്ക് ഒന്നിന് ട്രേഡ്സ്മാന്‍ -ഇലക്ട്രിക്കല്‍, ജൂണ് മൂന്നിന് രാവിലെ 10ന് ട്രേഡ്സ്മാന്‍ -ഇലക്‌ട്രോണിക്സ്, ഉച്ചക്ക് ഒന്നിന് ട്രേഡ്സ്മാന്‍ -കമ്പ്യൂട്ടര്‍ തസ്തികകളിലേക്ക് അഭിമുഖം നടക്കും. എസ്.എസ്.എല്‍.സി, അതത് വിഷയങ്ങളില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0496 2524920.
ഗവ. പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളില്‍ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഗവ. പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലെ (ആണ്‍/പെണ്‍) ഒഴിവുകളിലേക്ക് പട്ടികജാതി/പട്ടികവര്‍ഗ/പിന്നാക്ക/മറ്റര്‍ഹ വിഭാഗക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ ജാതി, വരുമാനം, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, കോഴ്സ് സര്‍ട്ടിഫിക്കറ്റ്, അവസാനം പഠിച്ച കോഴ്സിലെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം. പഠിക്കുന്ന സ്ഥാപനത്തില്‍ ഹോസ്റ്റലുണ്ടെങ്കില്‍ അവിടെ സീറ്റില്ലെന്ന് ബന്ധപ്പെട്ടവരുടെ സാക്ഷ്യപത്രം ഹാജരാക്കണം. 2025-26 വര്‍ഷം അപേക്ഷ സമര്‍പ്പിച്ചിട്ടും പ്രവേശനം ലഭിക്കാത്തവരും ഈ അധ്യയന വര്‍ഷം വീണ്ടും അപേക്ഷിക്കണം. അപേക്ഷ ജൂണ്‍ 15ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. അപേക്ഷാ ഫോമുകള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0495 2370379.
ലാറ്ററല്‍ എന്‍ട്രി: അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്‍.ഡിക്ക് കീഴിലുള്ള വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ 2026-2027 അധ്യയന വര്‍ഷം ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേക്ക് നേരിട്ടുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ ഡിപ്ലോമ കോഴ്സുകളിലാണ് പ്രവേശനം. പ്ലസ് ടു/വി.എച്ച്.എസ്.ഇ (സയന്‍സ്), ഐ.ടി.ഐ, കെ.ജി.സി.ഇ കഴിഞ്ഞവര്‍ക്ക് പ്രവേശനം നേടാം. https://le.polyadmission.org/ വഴി മെയ് 18 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷിക്കുന്നതിന് മുമ്പ് ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തി ഫീസടക്കണം. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യമുണ്ടാകും. ഫോണ്‍: 8547005079, 9497840006, 9847979857.
- Log in to post comments