Post Category
ആര്ബിട്രേഷന് യൂണിറ്റില്‍ താത്ക്കാലിക നിയമനം
മലപ്പുറം ദേശീയപാത 66 ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ആര്ബിട്രേഷന് യൂണിറ്റിലേക്ക് ക്ലര്‍ക്ക്, ടൈപ്പിസ്റ്റ്, ഡാറ്റാ എന്ട്രീ ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ പരിചയ സമ്പന്നരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയതുമായി ബന്ധപ്പെട്ട് ജില്ലാ ആര്‍ബിട്രേറ്ററായ ജില്ലാ കളക്ടര്‍ക്ക് ലഭിച്ച പരാതികള്‍ സമയബന്ധിതമായി തീര്‍പ്പു കല്‍പ്പിക്കുന്നതിന് ആര്‍ബിട്രേറ്ററെ സഹായിക്കുന്നതിനയാണ് നിയമനം. അപേക്ഷകര്‍ ആവശ്യമായ രേഖകള്‍, ബയോഡാറ്റ എന്നിവ സഹിതം മെയ് 25ന് വൈകിട്ട് അഞ്ചിനകം ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ), കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്, മലപ്പുറം 676505 വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍-0483-2739581.
date
- Log in to post comments