അപേക്ഷ ക്ഷണിച്ചു
കേരള ഇൻസ്റ്റിറ്റൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനു കീഴിൽ കണ്ണർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള തളിപ്പറമ്പ ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി & ലീഡർഷിപ്പ് (KILA-IPPL) 2026-27 അദ്ധ്യയന വർഷത്തിൽ പുതുതലമുറ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ MA Social Entrepreneurship and Development, MA Public Policy and Development, MA Decentralisation and Local Governance (Regular) എന്നിവയിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്രായ പരിധി ഇല്ല. സർവീസിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് ഇ-ഗ്രാൻറ്‌സ് ലഭ്യമാണ്. മുൻഗണനാടിസ്ഥാനത്തിൽ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. 45 ശതമാനത്തിൽ കുറയാത്ത മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത. താൽപ്പര്യമുള്ള വിദ്യാർഥികൾക്ക് കോളേജിൽ നേരിട്ട് എത്തിച്ചേരാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9446169090, 9061831907, 9895094110.
പി.എൻ.എക്‌സ്. 1534/2026
- Log in to post comments