Post Category
സെന്‍സസ് 2027: ഫീല്‍ഡ് ട്രെയിനര്‍മാരുടെ പരിശീലനം ആരംഭിച്ചു സെല്‍ഫ് എന്യൂമറേഷന് പ്രയോജനപ്പെടുത്തണം: ജില്ലാ കലക്ടര്‍
സെന്‍സസ് തയാറെടുപ്പുകളുടെ ഭാഗമായി ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്തു. വിവരശേഖരണം സുഗമമാക്കുന്ന സെല്‍ഫ് എന്യൂമറേഷന് സംവിധാനം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് പറഞ്ഞു. സെന്‍സസ് അസിസ്റ്റന്റ് ഡയറക്ടര്‍ ദീപ്തി ദിവാകരന് അധ്യക്ഷയായി.
മെയ് 20 വരെയുള്ള പരിശീലനം രണ്ട് ബാച്ചുകളിലായി നടത്തും. ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്ക് മാസ്റ്റര്‍ ട്രെയിനര്‍മാര്‍ പരിശീലനം നല്‍കും. സെന്‍സസ് ഡിജിറ്റല്‍ ഉപകരണങ്ങളുടെ വിനിയോഗം, വിവരശേഖരണത്തില്‍ നേരിടാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകളുടെ പരിഹാരം എന്നിവയാണ് പരിശീലിപ്പിക്കുക.
date
- Log in to post comments