Post Category
പാര്‍ട്ട് ടൈം ട്യൂട്ടര്‍ നിയമനം
പൂക്കോട്ടുംപാടം പ്രീമെട്രിക് ഹോസ്റ്റലിലേക്ക് സയന്‍സ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ പാര്‍ട്ട് ടൈം ട്യൂട്ടര്‍മാരെ താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ മെയ് 30ന് രാവിലെ 10.30ന് നടക്കും. യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രി, ബി.എഡ്. സ്ഥാപനം സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും താമസിക്കുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍ : 9496070400, 9544290676.
date
- Log in to post comments