Post Category
സീ റസ്‌ക്യൂ ഗാര്‍ഡ് നിയമനം
ട്രോളിങ് നിരോധന കാലയളവില്‍ കടല്‍ രക്ഷാപ്രവര്‍ത്തനത്തിനായി താത്ക്കാലിക ദിവസവേതനാടിസ്ഥാനത്തില്‍ സീ റസ്‌ക്യൂ ഗാര്‍ഡുമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം പൊന്നാനി ചന്തപ്പടിയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ മെയ് 29ന് രാവിലെ 11 ന് നടക്കും. അപേക്ഷകര്‍ രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളിയും ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയവരും 20നും 60നും മധ്യേ പ്രായമുള്ളവരും പ്രതികൂല കാലാവസ്ഥയില്‍ കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരും ആയിരിക്കണം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, തിരിച്ചറിയല്‍ രേഖകള്‍, യോഗ്യത തെളിയിക്കുന്ന രേഖകള്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്ക് എന്നിവയുടെ ഒറിജിനലും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 0494-2667428.
date
- Log in to post comments