റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍മാരുടെ ഒഴിവ്
ഇടുക്കി ഐ.റ്റി.ഡി പ്രോജക്റ്റ് ഓഫീസിന്റെ കീഴിലുളള ഇടുക്കി,കട്ടപ്പന,പൂമാല,പീരുമേട് എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പരിധിയിലുളള ഹോസ്റ്റലുകളിലേയ്ക്ക് റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍മാരുടെ തസ്തികകളിലേയ്ക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.ഇടുക്കി ജില്ലയില്‍ സ്ഥിരതാമസമുളളവരും 22 നും 45 നും ഇടയില്‍ പ്രായമുളളവരും ബി.എഡ് ബിരുദധാരിയുമായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. സ്ഥാപനത്തില്‍ താമസിച്ച് സേവനം ചെയ്യുന്നതിന് തല്‍പ്പരരും ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളളവരുമായിരിക്കണം. താല്‍പര്യമുളളവര്‍ ബയോഡേറ്റ,ജാതി,വരുമാനം,വിദ്യാഭ്യാസയോഗ്യത,പരിചയ സമ്പന്നത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവയുമായി ജൂണ്‍ 3 ന് രാവിലെ 10.30 ന് തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി പ്രൊജക്റ്റ് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862222399
- Log in to post comments