Skip to main content

പട്ടികജാതി/പട്ടികവർഗ വിദ്യാർഥികൾക്ക് സൗജന്യ കമ്പ്യൂട്ടർ കോഴ്‌സുകൾ; മേയ് 23 വരെ അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ സൗജന്യ കമ്പ്യൂട്ടർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട  വിദ്യാർഥികൾക്കാണ്  അവസരം. മൂന്ന് മാസം ദൈർഘ്യമുള്ള ഡാറ്റ എൻട്രി, ഡി.ടി.പി. കോഴ്‌സുകളിലെ അവശേഷിക്കുന്ന ഒഴിവുകളിലേക്കാണ് നിയമനം. 18-നും 25-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത.

 ഡി.ടി.പി. കോഴ്‌സിന് അപേക്ഷിക്കുന്നവർക്ക് ഡാറ്റ എൻട്രിയോ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് ലോവറോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് നിയമാനുസൃതമായ സ്റ്റൈപ്പൻഡ് ലഭിക്കും. താത്പര്യമുള്ളവർ ഫോട്ടോ, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മേയ് 23-ന് വൈകുന്നേരം 4.30-ന് മുൻപായി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ആലുവ ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിലും ലഭ്യമാണ്. ഫോൺ : 0484-2623304, 9188581148, 8921708401.
 

date