Skip to main content

ആലപ്പുഴ മെഡിക്കൽ കോളേജിൽ റേഡിയേഷൻ ഫിസിസ്റ്റ് നിയമനം; മേയ് 26-ന് അഭിമുഖം

ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ റേഡിയേഷൻ ഓങ്കോളജി വിഭാഗത്തിലെ റേഡിയേഷൻ ഫിസിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. 50 വയസ്സിൽ താഴെ പ്രായമുള്ളവർക്കാണ് അവസരം. അപേക്ഷകർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം മേയ് 26 ചൊവ്വാഴ്ച രാവിലെ 10.30-ന്  മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടത്തുന്ന വാക്ക്-ഇൻ അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ: 0477-2282021.

date