Post Category
ഒഴിവുകളിലേക്ക് അഭിമുഖം
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖേന കായംകുളത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. മേയ് 22 വെള്ളിയാഴ്ച രാവിലെ 9.30-ന് കായംകുളം ടൗൺ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലാണ് അഭിമുഖം.
എസ്.എസ്.എൽ.സി, പ്ലസ് ടു , ബിരുദം എന്നിവ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും അവസരമുണ്ട്. 18-നും 45-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്കാണ് അവസരം. അഭിമുഖത്തിന് എത്തുന്നവർക്കായി സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. താൽപര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി നേരിട്ടെത്തുക. ഫോൺ: 0477-2230624, 8304057735, 0479-2442502.
date
- Log in to post comments