Post Category
അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ എറണാകുളം കലൂർ നോളജ് സെന്ററിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്ക് ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകൾക്കും, എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ലോജിസ്റ്റിക്സ് ആൻഡ് വെയർഹൗസ് മാനേജ്‌മെന്റ് കോഴ്സിനും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം, കലൂർ, എം.ഇ.എസ് ബിൽഡിങ്ങിലുള്ള കെൽട്രോൺ പഠന കേന്ദ്രം നേരിട്ട് സന്ദർശിക്കുകയോ 8086066644, 0484-2971400 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
date
- Log in to post comments