Post Category
സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
കെല്‍ട്രോണിന്റെ പാലക്കാട് നോളജ് സെന്ററില്‍ എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കായി നടക്കുന്ന സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ദേശീയ തൊഴില്‍സേവന കേന്ദ്രമാണ് പരിശീലനം നടത്തുന്നത്. കാലാവധി- ഒരു വര്‍ഷം. പ്രതിമാസ സ്റ്റൈപ്പന്‍ഡ് 1000 രൂപ. പ്രായപരിധി 30 വയസ്. മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പ്ലസ് ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി മഞ്ഞക്കുളം റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ മെയ് 28നകം എത്തണമെന്ന് സെന്റര്‍ മേധാവി അറിയിച്ചു. ഫോണ്‍: 0491 2504599, 8590605273.
date
- Log in to post comments