Skip to main content

ഡോക്ടർ നിയമനം

വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുഖേന താല്‍ക്കാലികമായി രാത്രികാല ഡ്യൂട്ടിയ്ക്ക് ഡോക്ടറെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. യോഗ്യത: എം.ബി.ബി.എസ് ബിരുദം, റ്റി.സി.എം.സി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.

താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകളുമായി മെയ് 26ന് രാവിലെ 10ന് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അഭിമുഖത്തിന് എത്തണം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന. ഫോണ്‍: 0471-2223594

date