സൗജന്യ കമ്പ്യൂട്ടർ പരിശീലനം
തിരുവനന്തപുരം ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന സൗജന്യ കമ്പ്യൂട്ടർ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള എൻ.ഐ.ഇ.എൽ.ഐ.ടി നടത്തുന്ന ഒരു വർഷത്തെ സൈബർ സെക്യൂർഡ് വെബ് ഡെവലപ്മെൻ്റ് അസോസിയേറ്റ് കമ്പ്യൂട്ടർ കോഴ്സിലേക്കാണ് പ്രവേശനം. 30 വയസ്സിൽ താഴെ പ്രായവും മൂന്ന് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള പ്ലസ് ടു പാസ്സായ എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട്ടുള്ള നോളഡ്ജ് സെന്ററിലാണ് കോഴ്സ് നടത്തുന്നത്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495-2301772, 8590605275.
- Log in to post comments