Skip to main content

അറിയിപ്പുകള്‍

ക്വട്ടേഷന്‍ ക്ഷണിച്ചു

വേങ്ങേരി നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തിലെ ഒഴിഞ്ഞുകിടക്കുന്ന സ്റ്റാളുകള്‍ 11 മാസത്തേക്ക് ലൈസന്‍സിന് സ്വീകരിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 29ന് രാവിലെ 11 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.

പഠനസഹായത്തിന് അപേക്ഷിക്കാം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതി അംഗങ്ങളുടെ മക്കളില്‍ 2026-27 അധ്യയന വര്‍ഷം ഒന്ന്, എല്‍.കെ.ജി ക്ലാസുകളില്‍ അഡ്മിഷനെടുത്തവര്‍ക്ക് പഠനസഹായമായി 750 രൂപ നല്‍കും. കോഴിക്കോട്, വയനാട് ജില്ലകളിലെ അംഗങ്ങള്‍ unorganisedwssb.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ ജൂണ്‍ അഞ്ച് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0495 2378480. 

ക്വട്ടേഷന്‍ ക്ഷണിച്ചു

വനിത-ശിശു വികസന വകുപ്പിന് കീഴില്‍ വെള്ളിമാട്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സിലേക്ക് റെഡിമെയ്ഡ് സ്‌കൂള്‍ യൂണിഫോം എത്തിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 26 വൈകീട്ട് നാലുവരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 9747178076.

കമ്പ്യൂട്ടര്‍ പരിശീലന കോഴ്സ്

ദേശീയ തൊഴില്‍ സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി നടത്തുന്ന സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള എന്‍.ഐ.ഇ.എല്‍.ഐ.ടി നടത്തുന്ന ഒരു വര്‍ഷത്തെ സൈബര്‍ സെക്വേര്‍ഡ് വെബ് ഡെവലപ്മെന്റ് അസോസിയേറ്റ് കോഴ്സിലാണ് പ്രവേശനം. കെല്‍ട്രോണിന്റെ കോഴിക്കോട്ടെ നോളജ് സെന്ററിലാണ് കോഴ്സ് നടത്തുക. 30 വയസ്സ് കവിയാത്ത മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പ്ലസ്ടു പാസായ എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക്റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. ഫോണ്‍: 0495-2301772, 8590605275.

ഓഫീസ് അസിസ്റ്റന്റ് നിയമനം

കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (സി.ഡബ്ല്യൂ.ആര്‍.ഡി.എം) എവിക്ടീസിന് സംവരണം ചെയ്ത ഓഫീസ് അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയില്‍ നിയമനം നടത്തും. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദം, പി.ജി.ഡി.സി.എ/ഓഫീസ് ഓട്ടോമേഷന്‍ കോഴ്സ്/കമ്പ്യൂട്ടര്‍ സയന്‍സില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സ്. പ്രായപരിധി: മെയ് എട്ടിന് പരമാവധി 25 വയസ്സ് (നിയമാനുസൃത വയസ്സിളവ് അനുവദനീയം). സി.ഡബ്ല്യൂ.ആര്‍.ഡി.എം സ്ഥാപിക്കുന്നതിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അര്‍ഹരായവരുമായ ഉദ്യോഗാര്‍ഥികള്‍ ഇതുസംബന്ധിച്ച് റവന്യൂ അധികാരിയുടെ സാക്ഷ്യപത്രവും പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം മെയ് 30നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകണം. ഫോണ്‍: 0495 2376179.

 

നഴ്സറി സ്‌കൂള്‍ ടീച്ചര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ പ്രീ സ്‌കൂളില്‍ ദിവസവേതനത്തില്‍ നഴ്സറി സ്‌കൂള്‍ ടീച്ചര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പി.എസ്.സി അംഗീകൃത പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്. 2027 മാര്‍ച്ച് വരെയോ സ്ഥിരനിയമനം ഉണ്ടാകുന്നതുവരെയോ ആയിരിക്കും നിയമനം. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം മെയ് 25ന് വൈകീട്ട് അഞ്ചിനകം പേരാമ്പ്ര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9188920080.

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ 2 ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് 2026-27 വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകക്കെടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ നാലിന് ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ സിവില്‍ സ്റ്റഷനിലെ ബി ബ്ലോക്ക് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടാം. ഫോണ്‍: 0495 2373566, 9496904270, 9037993998.

date