Skip to main content

അതിഥി അധ്യാപക ഒഴിവ്

അമ്പലപ്പുഴ പി. കെ. സി. എം. ഗവ. കോളേജിൽ 2026-2027 അധ്യയന വർഷത്തിലേക്ക് ഇക്കണോമിക്സ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്ത ഈ വിഷയത്തിൽ പി.ജി/നെറ്റ്/പി.എച്ച്.ഡി/എം.ഫിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ കോളേജ് വെബ്സൈറ്റിൽ (www.gcambalapuzha.ac.in) നൽകിയിട്ടുള്ള അപേക്ഷാഫോറം പൂരിപ്പിച്ച്, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മേയ് 25-ന് മുമ്പായി നേരിട്ടോ തപാൽ മുഖേനയോ കോളേജ് പ്രിൻസിപ്പലിന്റെ മേൽവിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0477-2272767, 7403772255.

date