Skip to main content

വജ്ര ജൂബിലി ഫെലോഷിപ്പ്: സൗജന്യ കലാപരിശീലനത്തിന് അപേക്ഷിക്കാം

സാംസ്കാരിക വകുപ്പും അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ കലാ പരിശീലനമായ വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്രായഭേദമന്യേ കഥകളി, ചെണ്ട, കൂടിയാട്ടം, ചിത്രരചന, കഥകളി വേഷം, കഥകളി സംഗീതം, ശാസ്ത്രീയസംഗീതം എന്നീ കലാരൂപങ്ങളിൽ പരിശീലനം നേടാം. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വിവിധ സെന്ററുകളിലാണ് ക്ലാസ്സുകൾ.
ഫോൺ  - 8547529464 ( ഹരിചന്ദന.എസ്, ജില്ലാ കോർഡിനേറ്റർ), 9446335844 ( ഹമീദ്കുട്ടി ആശാൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി), 8891965954 (ആര്യകൃഷ്ണൻ, ആരോഗ്യവിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ), 8089494176 ( മനീഷ്.എം.പുറക്കാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്).
 

date