Post Category
പഠനോപകരണങ്ങൾ വാങ്ങുന്നതിന് ധനസഹായം
ജില്ലയിൽ നിന്നുള്ള കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ അംഗങ്ങളുടെ മക്കളിൽ, 2026-27 അധ്യയന വർഷം എൽ.കെ.ജി. / ഒന്നാം ക്ലാസുകളിൽ പുതുതായി പ്രവേശനം നേടുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ളവർ https://services.unorganisedwssb.org/index.php/home എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ അഞ്ച്. ഓൺലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും ജില്ലാ ഓഫീസിൽ നൽകണം. ഫോൺ: 0477-2241455.
date
- Log in to post comments