അറിയിപ്പുകള്‍
കമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സ്
ദേശീയ തൊഴില്‍ സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി നടത്തുന്ന സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള എന്‍.ഐ.ഇ.എല്‍.ഐ.ടി നടത്തുന്ന ഒരു വര്‍ഷത്തെ സൈബര്‍ സെക്വേര്‍ഡ് വെബ് ഡെവലപ്‌മെന്റ് അസോസിയേറ്റ് കോഴ്‌സിലാണ് പ്രവേശനം. കെല്‍ട്രോണിന്റെ കോഴിക്കോട്ടെ നോളജ് സെന്ററിലാണ് കോഴ്‌സ് നടത്തുക. 30 വയസ്സ് കവിയാത്ത മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പ്ലസ്ടു പാസായ എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക്‌റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. ഫോണ്‍: 0495-2301772, 8590605275.
സിസ്റ്റം മാനേജര്‍ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണകേന്ദ്രം കെ.എ.എസ്.പിക്ക് കീഴില്‍ ഒരു വര്‍ഷത്തേക്ക് ദിവസവേതനത്തില്‍ സിസ്റ്റം മാനേജറെ നിയമിക്കും. യോഗ്യത: ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ്. പ്രായപരിധി: 20-45. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അഭിമുഖം ജൂണ്‍ രണ്ടിന് രാവിലെ 11ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.
പ്രീ-മെട്രിക് ഹോസ്റ്റലില്‍ ട്യൂട്ടര്‍
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അവിടനല്ലൂര്‍ ഗവ. പ്രീ-മെട്രിക് ഹോസ്റ്റലില്‍ ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലും യു.പി വിഭാഗത്തില്‍ മൂന്നും ട്യൂട്ടര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബി.എഡ്/ടി.ടി.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളപ്പേപ്പറില്‍ തയാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം മെയ് 29ന് വൈകീട്ട് അഞ്ചിനകം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലുള്ള പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 7012799127, 9496726502.
സീറ്റൊഴിവ്
ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടിഷനിങ് കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. സിവില്‍ സ്റ്റേഷനിലെ സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026.
ഡ്രൈവര്‍ നിയമനം
തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ദിവസവേതന/കരാര്‍ വ്യവസ്ഥയില്‍ ഹരിതകര്‍മസേന ഡ്രൈവറെയും പാലിയേറ്റീവ് ഡ്രൈവറെയും നിയമിക്കും. യോഗ്യത: ഏഴാം ക്ലാസ്, എല്‍.എം.വി ഡ്രൈവിങ് ലൈസന്‍സ്, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. ജൂണ്‍ ഒന്നിന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2852239.
പിടിച്ചെടുത്ത ഡീസല്‍ ലേലം ചെയ്യും
പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്ത 2300 ലിറ്റര്‍ ഡീസലിന്റെ പൊതുലേലം ജൂണ്‍ രണ്ടിന് രാവിലെ 11ന് കൊയിലാണ്ടി മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് സപ്ലൈ ഓഫീസില്‍ നടക്കും. മെയ് 26ന് രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ ലേലവസ്തു പരിശോധിക്കാന്‍ അവസരമുണ്ടാകും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ ജൂണ്‍ ഒന്നിന് വൈകീട്ട് മൂന്നിന് മുമ്പ് 2500 രൂപയുടെ ഡി.ഡി താലൂക്ക് സപ്ലൈ ഓഫീസര്‍, കൊയിലാണ്ടി എന്ന പേരില്‍ സമര്‍പ്പിക്കണം. ടെണ്ടര്‍ നല്‍കുന്നവര്‍ ജൂണ്‍ ഒന്നിന് വൈകീട്ട് മൂന്നിന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍: 0496 2620253.
ഫാം സൂപ്പര്‍വൈസര്‍ നിയമനം
ജില്ലയില്‍ കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ (കേരള ചിക്കന്‍) പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും കരാറില്‍ ഫാം സൂപ്പര്‍വൈസറെ നിയമിക്കും. യോഗ്യത: പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം അല്ലെങ്കില്‍ പൗള്‍ട്രി പ്രൊഡക്ഷനില്‍ ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇരുചക്ര വാഹന ലൈസന്‍സ്. ഉയര്‍ന്ന പ്രായപരിധി: 2026 മെയ് ഒന്നിന് 30 വയസ്സ് കവിയരുത്. അപേക്ഷാ ഫോം www.keralachicken.org.in വെബ്സൈറ്റില്‍ ലഭിക്കും. മെയ് 29ന് വൈകീട്ട് അഞ്ച് വരെ ജില്ലാ കോഓര്‍ഡിനേറ്റര്‍, കുടുബശ്രീ, സിവില്‍ സ്റ്റേഷന്‍ പി.ഒ, കോഴിക്കോട് -673020 വിലാസത്തില്‍ അപേക്ഷിക്കാം.
അപേക്ഷാ തീയതി നീട്ടി
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കോഴിക്കോട് ഈസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ നടത്തുന്ന ആറ് മാസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലന ക്ലാസിന് അപേക്ഷിക്കാനുളള അവസാന തീയതി ജൂണ്‍ ആറ് വരെ നീട്ടി. ഫോണ്‍: 0495 2381624.
- Log in to post comments