ഒ.ബി.സി/ മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ
പിന്നാക്ക വിഭാഗ വികസന കോര്പറേഷന് ജില്ലയിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മറ്റു പിന്നാക്ക (ഒ.ബി.സി) വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കും മത ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് വായ്പ നല്കുന്നു.
5.5 ശതമാനം മുതല്‍ എട്ടു ശതമാനം വരെയാണ് പലിശ നിരക്ക്. പ്രവാസികള്‍, പ്രൊഫഷനല്‍ കോഴ്സ് ജയിച്ചവര്‍, വിധവകള്‍, നിയമപരമായി വിവാഹ മോചനം നേടിയ സ്ത്രീകള്‍ തുടങ്ങിയവര്‍ക്കും ടാക്സി ആയി ഓടുന്നതിന് ഇലക്ട്രിക്/സി.എന്‍.ജി വാഹനങ്ങള്‍ വാങ്ങുന്നതിനും നിബന്ധനകള്‍ക്ക് വിധേയമായി സബ്സിഡി ലഭിക്കും. വായ്പാ തുക 60 തുല്യപ്രതിമാസ തവണകളായി തിരിച്ചടക്കണം.
വായ്പക്ക് മതിയായ വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കണം. അപേക്ഷാ ഫോമും വിശദ വിവരങ്ങളും എല്ലാ പ്രവര്‍ത്തി ദിവസവും കോര്‍പറേഷന്റെ ബന്ധപ്പെട്ട ഓഫിസുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 15 നകം ലഭ്യമാക്കണം.
ഫോണ്‍ നമ്പര്‍ -ജില്ലാ ഓഫീസ്, മലപ്പുറം. (പെരിന്തല്‍മണ്ണ ഏറനാട്, തിരൂരങ്ങാടി കൊണ്ടോട്ടി താലൂക്കുകളില്‍ താമസിക്കുന്നവര്‍ക്ക്) 0483 2734114.
ഉപജില്ലാ ഓഫിസ് തിരൂര്‍(പൊന്നാനി, തിരൂര്‍ താലൂക്കുകളില്‍ താമസിക്കുന്നവര്‍ക്ക്)-0494 2432275.
ഉപജില്ലാ ഓഫീസ് വണ്ടൂര്‍ (നിലമ്പൂര്‍ താലൂക്കില്‍ താമസിക്കുന്നവര്‍ക്ക്)-04931 248300.
7306022527 എന്ന നമ്പറില്‍ പേര്, ആരംഭിക്കാനുദ്ദേശിക്കുന്ന പദ്ധതി എന്നിവ വാട്സ്ആപ് ചെയ്താലും വിവരങ്ങള്‍ ലഭിക്കും.
- Log in to post comments