Post Category
പഠനോപകരണ കിറ്റ് വിതരണം ചെയ്തു
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ സജീവ അംഗങ്ങളായ തൊഴിലാളികളുടെ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസ്സില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ പഠിക്കുന്ന മക്കള്‍ക്കുള്ള സൗജന്യ പഠനോപകരണ കിറ്റുകളുടെ മലപ്പുറം ജില്ലയിലെ വിതരണോദ്ഘാടനം മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഹംസ ഏരിക്കുന്നന്‍ നിര്‍വ്വഹിച്ചു. എന്‍. അറമുഖന്‍ (സി.ഐ.ടി.യു) അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.സി. ലൈല, കോയ (എസ്.ടിയു), കുഞ്ഞി മുഹമ്മദ് കുഞ്ഞിപ്പ (എ.കെ.ബി.ഒ.എ), മുഹമ്മദ് ഇസ്ഹാഖ് (യു.ടി.യു.സി), കെ. ജാഫര്‍ (ഡി.ബി.ടി.യു) എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ സൂപ്രണ്ട് എ. ഷൈനി നന്ദി പറഞ്ഞു.
date
- Log in to post comments