Post Category
ജില്ലാതല സ്കൂൾ പ്രവേശനോത്സവം ജി.എച്ച്.എസ്.എസ്. തിരുവാലിയിൽ; റവന്യൂ മന്ത്രി എ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്യും
ജില്ലാതല സ്കൂൾ പ്രവേശനോത്സവം നാളെ (തിങ്കൾ) രാവിലെ ഒൻപതിന് തിരുവാലി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. റവന്യൂ മന്ത്രി എ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അസലു മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. അജ്മൽ, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമൃത, തിരുവാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ താരിയൻ, ജില്ലാ പഞ്ചായത്തംഗം പി.എച്ച്. ഷമീം എന്നിവർ വിശിഷ്ടാതിഥികളാകും. വിവിധ ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ, പി.ടി.എ. പ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ ആശംസകൾ നേരും. ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിക്കും.
date
- Log in to post comments