Skip to main content

അറിയിപ്പുകൾ

അതിഥി അധ്യാപക ഒഴിവ്

എറണാകുളം മഹാരാജാസ് കോളേജിലെ ജിയോളജി വിഭാഗത്തിൽ 2026-27 അധ്യയന വർഷം അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യത : ജിയോളജിയിൽ ബിരുദാനന്തര ബിരുദം. പി എച്ച് ഡി/നെറ്റ് ഉള്ളവർക്ക് മുൻഗണന. പ്രവൃത്തിപരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുള്ളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി (ഒരു സെറ്റ് കോപ്പികളും സഹിതം) ജൂൺ എട്ടിന് രാവിലെ 10 ന് നേരിട്ട് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് www.maharajas.ac.in. സന്ദർശിക്കുക .

ഇ-ടെൻഡർ ക്ഷണിച്ചു

ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട മരാമത്ത് പ്രവർത്തികൾക്ക്, അംഗീകൃത കരാറുകാരിൽ നിന്നും ഇ-ടെൻഡർ ക്ഷണിച്ചു.  ഇ-ടെൻഡർ ചെയ്യുന്ന പ്രവൃത്തികളുടെ വിശദവിവരങ്ങൾ ചോറ്റാനിക്കര എൽ ഐ ഡി ആ൯റ് ഇ ഡബ്ലിയു സെക്ഷൻ ചോറ്റാനിക്കര അസിസ്റ്റൻ്റ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും , www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും.

ക്വട്ടേഷ൯ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പി൯റെ കീഴിലുള്ള എറണാകുളം ഗവ പോസ്റ്റ്മെട്രിക് ഗേൾസ് ഹോസ്റ്റലി൯റെ ഹോസ്റ്റൽ കെട്ടിടത്തോട്  ചേർന്ന് അപകടകരമായി നിൽക്കുന്ന തണൽ മരം മുറിച്ചു മാറ്റുന്നതിന് ക്വട്ടേഷ൯ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂൺ 12-ന് വൈകിട്ട് മൂന്നു വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2366346.

date