Skip to main content

യുവ ആപദാ മിത്ര  സപ്തദിന പരിശീലനം  മെയ് 29 ന് ആരംഭിക്കും  

 
 

പാലക്കാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും, പാലക്കാട് മൈ ഭാരത് എന്നിവരുടെ ആഭിമുഖ്യത്തിൽ പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും പ്രവർത്തിക്കുന്നതിനായി യുവ ആപദാ മിത്ര  -സിവിൽ ഡിഫൻസ് ടീമിനെ തയാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള വോളണ്ടിയേഴ്സിന് ഏഴ് ദിവസത്തെ  ദുരന്ത നിവാരണ പ്രതികരണ പരിശീലനം നൽകുന്നു.  പരിശീലനം മുടക്കമില്ലാതെ പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്, കിറ്റ്, ജില്ലാ യുവ ആപദാ മിത്ര ഐഡി കാർഡ് എന്നിവ ലഭിക്കും. പരിശീലന തീയതി മെയ് 29 മുതൽ ജൂൺ 4 വരെ പാലക്കാട്  നടത്തും. പ്രായപരിധി 18 വയസ്സ് മുതൽ 40 വരെ ആണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ  7558892580 ൽ വിളിക്കുക.

 

date