Skip to main content

കെ-മാറ്റ് ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

2026 മെയ് 31ന് നടന്ന എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ (KMAT II സെഷൻഉത്തരസൂചിക www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.  ഉത്തരസൂചികയെയോ ചോദ്യങ്ങളെയോ സംബന്ധിച്ച് ആക്ഷേപമുള്ള വിദ്യാർത്ഥികൾക്ക്  ജൂൺ രാവിലെ 11 വരെ ഓരോ ചോദ്യത്തിനും 200 രൂപ ഓൺലൈനായി ഒടുക്കി കാൻഡിഡേറ്റ് പോർട്ടലിലൂടെ പരാതികൾ സമർപ്പിക്കാം. കാൻഡിഡേറ്റ് പോർട്ടലിലെ ‘Answer Key Challenge’ ലിങ്കിലൂടെ വിദ്യാർത്ഥികൾക്ക് പരാതികൾ നൽകാം. സമർപ്പിച്ച പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ ആ ചോദ്യത്തിന് അടച്ച ഫീസ് വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയിൽ നൽകിയിട്ടുള്ള അക്കൗണ്ട് നമ്പറിലേക്ക് തിരികെ നൽകും. നിശ്ചിത സമയത്തിനകം ഫീസ് അടയ്ക്കാത്ത പരാതികൾ, തപാൽഇ-മെയിൽ മുഖേനയോ നേരിട്ടോ ലഭിക്കുന്ന പരാതികൾ എന്നിവ  സ്വീകരിക്കില്ല. വിശദ വിവരങ്ങൾക്ക്www.cee.kerala.gov.in ലെ  വിജ്ഞാപനം കാണുക. ഫോൺ: 0471-2332120, 0471-2338487.

പി.എൻ.എക്‌സ്. 1735/2026

date