Post Category
പി.എസ്.സി പരിശീലനം
കൊടുങ്ങല്ലൂർ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി ആറു മാസത്തെ സൗജന്യ പി.എസ്.സി പരിശീലനം നടത്തുന്നു. ചേരമാൻ ജുമാമസ്‌ജിദ് മദ്രസ കെട്ടിടത്തിലാണ് പരിശീലനകേന്ദ്രം പ്രവർത്തിക്കുന്നത്. റെഗുലർ, ഹോളിഡേ വിഭാഗങ്ങളായാണ് പരിശീലനം. 18 നും 43 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ജൂൺ 22 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ- 9747419201, 7994324200, 9072045179, 9526255073.
date
- Log in to post comments