Post Category
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അപേക്ഷിക്കാം
തൃശൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2026-27 അധ്യയന വർഷത്തെ വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകൃതമായ തൊഴിലധിഷ്ഠിത കോഴ്സുകളായ ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബീവറേജ് സർവീസ്, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ, ഫ്രൻ്റ് ഓഫീസ് ഓപ്പറേഷൻ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പ്ലസ് ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഫീസ് സൗജന്യം. www.fcikerala.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായോ ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോമിന് പൊതുവിഭാഗത്തിന് 100 രൂപയും എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് 50 രൂപയുമാണ് ഫീസ്. ജൂൺ 15ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ- 0487 2384253, 9447610223, 9656720906.
date
- Log in to post comments