Skip to main content

വനിതാ ദിന ഹ്രസ്വചിത്ര മത്സരം; വിജയികളെ ആദരിച്ചു

 വനിതാ ശിശു വികസന വകുപ്പിന്റെയും ഡിസ്ട്രിക്ട് സങ്കല്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ  തൃശ്ശൂരിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല ഹ്രസ്വചിത്ര മത്സരത്തിലെ വിജയികളെ ആദരിച്ചു. കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ തൃശ്ശൂർ ജൂബിലി മിഷൻ കോളേജ് ഓഫ് നഴ്സിങ്ങിലെ വിദ്യാർത്ഥികൾ ട്രോഫിയും പ്രശസ്തിപത്രവും ഏറ്റുവാങ്ങി.

"അവകാശങ്ങൾ, നീതി, പ്രവർത്തനം എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി" എന്ന പ്രമേയത്തെ  ആസ്പദമാക്കിയാണ് ജില്ലയിലെ വിവിധ കോളേജുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഹ്രസ്വചിത്ര മത്സരം സംഘടിപ്പിച്ചത്.

വിവിധ എൻട്രികളിൽ നിന്നും മികച്ച സാമൂഹിക സന്ദേശവും സാങ്കേതിക മികവും പുലർത്തിയതിനാണ് ജൂബിലി മിഷൻ നഴ്സിങ് കോളേജിലെ വിദ്യാർത്ഥികളുടെ ഹ്രസ്വചിത്രത്തെ ഒന്നാം സ്ഥാനത്തിനായി തിരഞ്ഞെടുത്തത്.

ജില്ലാ വനിതാ ശിശുവികസന ഓഫീസർ പി മീര, വകുപ്പ് ഉദ്യോഗസ്ഥർ, മിഷൻ ശക്തി ഡിസ്ട്രിക്ട് ഹബ് ടീം അംഗങ്ങൾ, കോളേജ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

 

date