Skip to main content

മെഡിക്കൽ ഓഫീസർ അഭിമുഖം

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വെള്ളാനിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിനായി അഭിമുഖം നടത്തുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പദ്ധതിക്ക് കീഴിൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിലേക്കാണ് ഈ നിയമനം നടക്കുന്നത്.

 താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ  ജൂൺ മൂന്നിന് രാവിലെ പത്തിന് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം.ബി.ബി.എസ് ബിരുദവും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. സർക്കാർ ആശുപത്രികളിലെ പ്രവൃത്തി പരിചയമുള്ളവ‍ക്കും  ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമാക്കിയവർക്കും മുൻഗണന .  62 വയസാണ് പ്രായപരിധി.

താൽപര്യമുള്ളവ‍‍ർ വിദ്യാഭ്യാസ യോഗ്യത, പ്രായം, കൗൺസിൽ രജിസ്ട്രേഷൻ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും  സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകണം.

date