Post Category
അധ്യാപക നിയമനം
തൃശൂർ രാമവർമപുരം ഗവ. ഹിന്ദി അധ്യാപക പരിശീലന കേന്ദ്രത്തിൽ 2026-27 അധ്യയന വർഷത്തിൽ ഹിന്ദി അധ്യാപക തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്കാലികമായി അധ്യാപകരെ നിയമിക്കുന്നു. ബി.എ. ഹിന്ദി, 55 ശതമാനം മാർക്കോടെ എം.എ. ഹിന്ദി, ബി.എഡ്. ഹിന്ദി, കെ.ടെറ്റ് കാറ്റഗറി 3 എന്നിവയാണ് അടിസ്ഥാന യോഗ്യത.
എം.എഡ്., എം.എ എഡ്യുക്കേഷൻ എന്നീ യോഗ്യതകൾ ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ജൂൺ എട്ടിന് രാവിലെ 11ന് ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ- 0487 2332340 , 9446788320
date
- Log in to post comments