Post Category
അധ്യാപക നിയമനം
പത്തിരിപ്പാല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ് - ജൂണ്‍ 3 ന് രാവിലെ 10നും പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃതം വിഷയങ്ങളില്‍ ജൂണ്‍ 4 ന് രാവിലെ 10 നും മലയാളം - ജൂണ്‍ 5 ന് രാവിലെ 10 നും ഹിന്ദി - ജൂണ്‍ 6 ന് രാവിലെ 10നും, ജേണലിസം ജൂണ്‍ 8ന് രാവിലെ 10 നുമാണ് അഭിമുഖം. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത, പി എച്ച് ഡി / നെറ്റ് യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇവരുടെ അഭാവത്തില്‍ പി.ജിക്ക് 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും. ഫോണ്‍: 0491 2873999.
date
- Log in to post comments