Skip to main content

നെല്ല് സംഭരണം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ബാങ്കിംഗ് പ്രതിനിധികളുടെ യോഗം ചേർന്നു

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ബാങ്ക് പ്രതിനിധികളുമായുള്ള യോഗം മുഖ്യമന്ത്രി വി ഡി സതീശന്റെ അധ്യക്ഷതയിൽ ചേർന്നു.  നെല്ല് സംഭരണ ശേഷം കർഷകർക്ക് ലഭിക്കുന്ന തുക വിതരണത്തിലെ കാലതാമസം മറികടക്കുന്നതിനുള്ള നിർദേശങ്ങളും കർഷകർക്ക് പ്രയാസം കൂടാതെ തുക ലഭ്യമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളും യോഗത്തിൽ ചർച്ച ചെയ്തു. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്കും ബാങ്കുകൾക്കും മുഖ്യമന്ത്രി നിർദേശം നൽകി.

നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിൽ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ്ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്സഹകരണ വകുപ്പ് മന്ത്രി എം ലിജുചീഫ് സെക്രട്ടറി ഡോ. എ ജയതിലക്വകുപ്പ് സെക്രട്ടറിമാർബാങ്ക് പ്രതിനിധികൾഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 1741/2026

date