Skip to main content

ജില്ലാ വികസനസമിതി യോഗം ചേർന്നു

 

നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിനു കീഴിലെ റോഡുകളുടെയും ജലസേചന പദ്ധതികളുടെയും പ്രവർത്തനം വേഗത്തിലാക്കണമെന്ന് കെ. ആൻസലൻ എം.എൽ.എ ആവശ്യപ്പെട്ടു.  മണ്ഡലത്തിനു കീഴിലെ വിവിധ പാലങ്ങളുടെ നിർമാണം വേഗത്തിലാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലാ കളക്ടർ ഡോ. കെ. വാസുകിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസനസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയോര ഹൈവേയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത് സി.കെ ഹരീന്ദ്രൻ എം.എൽ.എ നിർദേശിച്ചു. ജനപ്രതിനിധികൾ, എ.ഡി.എം. വി.ആർ വിനോദ്, ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ്. ബിജു, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
     (പി.ആർ.പി. 2872/2018)

 

date