Skip to main content

അറിയിപ്പുകള്‍

ഗതാഗതം നിരോധിച്ചു

മുക്കം ടൗണ്‍ നവീകരണം രണ്ടാംഘട്ട പ്രവൃത്തിയുടെ ഭാഗമായി ബസ് സ്റ്റാന്‍ഡ് റോഡില്‍ മാര്‍ക്കറ്റ് റോഡ് ജങ്ഷന്‍ മുതല്‍ ന്യൂ ബസ് സ്റ്റാന്‍ഡ് ജങ്ഷന്‍ വരെ റോഡ് കോണ്‍ക്രീറ്റിങ് നടക്കുന്നതിനാല്‍ ജൂണ്‍ അഞ്ച് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചു. ഓര്‍ഫനേജ് റോഡില്‍നിന്ന് വരുന്ന വാഹനങ്ങള്‍ മാര്‍ക്കറ്റ് റോഡ്-ആലിന്‍ചുവട് വഴിയും പുതിയ ബസ് സ്റ്റാന്‍ഡ് വഴി വരുന്ന വാഹനങ്ങള്‍ സംസ്ഥാന പാത വഴിയും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ജലവിതരണം മുടങ്ങും

ഈസ്റ്റ്ഹില്‍ ടാങ്ക് വൃത്തിയാക്കുന്നതിനാല്‍ ജൂണ്‍ അഞ്ചിന് ചക്കരോത്ത് കുളം, ഈസ്റ്റ്ഹില്‍, ബിലാത്തികുളം, അത്താണിക്കല്‍, വെസ്റ്റ്ഹില്‍, എടക്കാട്, പുതിയങ്ങാടി, കുണ്ടുപറമ്പ്, കാരപ്പറമ്പ് ഭാഗങ്ങളില്‍ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

അഭിമുഖം മാറ്റി

പറയഞ്ചേരി ജി.എച്ച്.എസ് ഫോര്‍ ഗേള്‍സില്‍ അധ്യാപക നിയമനത്തിനായി ജൂണ്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ നടത്താനിരുന്ന അഭിമുഖം മാറ്റിയതായി പ്രധാനാധ്യാപിക അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സ്റ്റെനോഗ്രഫി, ടൈപ്പ്‌റൈറ്റിങ്, കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍: അപേക്ഷ ക്ഷണിച്ചു

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് (കേരള) വകുപ്പിന് കീഴില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിങ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.ടിയുടെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രഫി, ടൈപ്പ്‌റൈറ്റിങ്, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യോഗ്യതയുള്ള 26 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ പത്തിനകം ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. അപേക്ഷകര്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. ഫോണ്‍: 0495 2376179.

അധ്യാപക നിയമനം

കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഹിന്ദി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ ഒമ്പതിന് രാവിലെ 10.30ന് നടക്കും. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നെറ്റ് യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ് അതിഥി അധ്യാപകരുടെ പാനലില്‍ ഉള്‍പ്പെട്ടവരുമായിരിക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2320694

എംപ്ലോയ്‌മെന്റ് കാര്‍ഡ് വിതരണം

1995 ജനുവരി മുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പുതുക്കാന്‍ കഴിയാതെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ റദ്ദായ ജില്ലയിലെ വിമുക്ത ഭടന്മാരുടെ പുതുക്കിയ രജിസ്‌ട്രേഷന്‍ കാര്‍ഡുകള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍നിന്ന് കൈപ്പറ്റണമെന്ന് ജില്ല സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

ലേലം

കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ അധികാര പരിധിയിലുള്ള കുറ്റ്യാടി പൊലീസ് സ്റ്റേഷന് സമീപത്തെ പഴയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം വില്‍പ്പന നടത്തി പൊളിച്ചുനീക്കാന്‍ ലേലം നടത്തും. ജൂണ്‍ 10ന് വൈകീട്ട് അഞ്ച് വരെ ടെണ്ടറുകള്‍ സ്വീകരിക്കും. ഫോണ്‍: 0496 2523031

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിന്റെ പ്രധാന ക്യാമ്പസിലും വനിത ഹോസ്റ്റലിന്റെ കോമ്പൗണ്ടിലും മുറിച്ചുമാറ്റി സൂക്ഷിച്ച മരത്തടികള്‍ ലേലം ചെയ്യും. ജൂണ്‍ 10ന് രാവിലെ 10.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. മരത്തടികള്‍ കാണാനും വിശദവിവരങ്ങള്‍ക്കും പ്രവൃത്തി ദിനങ്ങളില്‍ ഓഫീുമായി ബന്ധപ്പെടാം. 

ഗവ. എഞ്ചിനീയറിങ് കോളേജിലെ വിവിധ പഠനവിഭാഗങ്ങളിലേക്ക് പേപ്പറുകള്‍, ഫയലുകള്‍ എന്നിവ വിതരണം ചെയ്യാന്‍ കമ്പനികള്‍/സ്ഥാപനങ്ങളില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ എട്ടിന് ഉച്ചക്ക് രണ്ട് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍ www.geckkd.ac.in ല്‍ ലഭിക്കും.

പൊലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റി സിറ്റിങ് മാറ്റി

ജില്ലയില്‍ ജൂണ്‍ എട്ട്, ഒമ്പത് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ജില്ലാ പൊലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റി സിറ്റിങ്ങുകള്‍ മാറ്റി. 

തൊഴില്‍ പരിശീലനം

സംസ്ഥാന സാമൂഹിക നീതി വകുപ്പിന് കീഴില്‍ മായനാട് പ്രവര്‍ത്തിക്കുന്ന ഗവ. ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഭിന്നശേഷിക്കാരായ യുവജനങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (ഡി.സി.എ & ഡി.ടി.പി), ഹോര്‍ട്ടികള്‍ച്ചര്‍, റീട്ടെയില്‍ മാനേജ്മെന്റ്, ഹൗസ് കീപ്പിങ് എന്നിവയില്‍ തൊഴില്‍ പരിശീലനം നല്‍കും. ഇതോടൊപ്പം സാമൂഹിക ഇടപെടല്‍, വ്യക്തിത്വ വികാസം എന്നിവയിലും പരിശീലനം നല്‍കും. പ്രായപരിധി: 18-30. ജൂണ്‍ 15ന് മുമ്പ് രാവിലെ പത്ത് മുതല്‍ വൈകീട്ട് നാലുവരെ 0495 2351403, 7025692560 നമ്പറുകളില്‍ ബന്ധപ്പെടാം.

വെറ്ററിനറി സര്‍ജന്‍ നിയമനം

മൃഗസംരക്ഷണ വകുപ്പ് ജില്ലയിലെ വിവിധ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം പദ്ധതിയില്‍ കരാറില്‍ വെറ്ററിനറി സര്‍ജന്‍ നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ എട്ടിന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദവും രജിസ്ട്രേഷനും. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (എസ്.എസ്.എല്‍.സി, ആധാര്‍) സഹിതം എത്തണം. ഫോണ്‍: 0495 2768075

സീറ്റൊഴിവ്

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 8891370026, 0495 2370026.

ഡീസല്‍ പുനര്‍ലേലം

പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്ത 2300 ലിറ്റര്‍ ഡീസലിന്റെ പുനര്‍ലേലം ജൂണ്‍ 10ന് ഉച്ചക്ക് 12ന് കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് സപ്ലൈ ഓഫീസില്‍ നടക്കും. ജണ്‍ എട്ടിന് രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ ലേലവസ്തു പരിശോധിക്കാന്‍ അവസരമുണ്ടാകും. ഫോണ്‍: 0496 2620253. 

ഇ -ലേലം 

കോഴിക്കോട് സിറ്റി പൊലീസ് യൂണിറ്റിലെ വിവിധ സ്റ്റേഷനുകളില്‍ സൂക്ഷിച്ച അവകാശികളില്ലാത്തതും നിലവില്‍ അന്വേഷണത്തിലോ കോടതി വിചാരണയിലോ പരിഗണനയിലോ ഇല്ലാത്തതുമായ 75 വാഹനങ്ങള്‍ www.mstcecommerce.com വെബ്സൈറ്റ് മുഖേന ജൂണ്‍ എട്ടിന് രാവിലെ 11 മുതല്‍ 4.30 വരെ ലേലം ചെയ്യും. ഫോണ്‍: 0495 2722673

date