റീ ടെന്‍ഡര്‍ ക്ഷണിച്ചു
2026 ഏപ്രില്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ അടിമാലി താലൂക്ക് ആശുപത്രിയിലെ മുഷിഞ്ഞ തുണികള്‍ അലക്കുന്നതിന് താല്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മത്സരാടിസ്ഥാനത്തിലുളള റീ ടെന്‍ഡര്‍ ക്ഷണിച്ചു.
ടെന്‍ഡര്‍ കാലാവധി 2026 ജൂലൈ 1 മുതല്‍ 2027 മാര്‍ച്ച് 31 വരെ ആയിരിക്കും. ദര്‍ഘാസ് ഫോറം, ദര്‍ഘാസിനൊപ്പം വയ്ക്കേണ്ട ഉടമ്പടികളുടെ മാതൃക മുതലായവ സൂപ്രണ്ട്, താലൂക്ക് ആശുപത്രി അടിമാലിയില്‍ നിന്നും നിശ്ചയിച്ച തുക ആശുപത്രി ഓഫീസില്‍ അടച്ച് ആവശ്യപ്പെട്ടാല്‍ ജൂണ്‍ 4 മുതല്‍ 11 വരെ രാവിലെ 11 മണി വരെ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ ലഭിക്കും. സൂപ്രണ്ട്, താലൂക്ക് ആശുപത്രി അടിമാലി എന്ന വിലാസത്തില്‍ പൂരിപ്പിച്ച ദര്‍ഘാസുകള്‍ അടിമാലി താലൂക്ക് ആശുപത്രി ഓഫീസില്‍ ജൂണ്‍ 11 ഉച്ചയ്ക്ക് 1 മണിക്ക് മുന്‍പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04864 222680.
ഇമെയില്‍: chcadimali@yahoo.com
- Log in to post comments