Skip to main content

ഗസ്റ്റ് ലക്ച്ചറര്‍ നിയമനം

 

കുഴല്‍മന്ദം ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളജില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഷയങ്ങളിലാണ് ഒഴിവ്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഒന്നാം ക്ലാസ്സോടെയുള്ള ബിരുദവും മറ്റു വിഷയങ്ങള്‍ക്ക് ഒന്നാം ക്ലാസ്സോടെയുള്ള ബിരുദാനന്തര ബിരുദമാണ് കുറഞ്ഞ യോഗ്യത. അസല്‍ സെര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങള്‍ക്ക് ജൂണ്‍ പത്തി ന് രാവിലെ പത്തിനും ഇംഗ്ലീഷ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഷയങ്ങള്‍ക്ക് ജൂണ്‍ 11 ന് രാവിലെ പത്തിനും കോളേജില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 8547005086.

date