Skip to main content

ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ്സ്മാൻ നിയമനം

 

കുഴല്‍മന്ദം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളജില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍ നിയമനം. കമ്പ്യൂട്ടര്‍ എഞ്ചിനീറിങ്, സിവില്‍ എഞ്ചിനീയറിങ് ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ്്‌സ്മാന്‍ തസ്തികകളിലാണ് ഒഴിവ്. ഡെമോണ്‍സ്ട്രേറ്റര്‍ യോഗ്യത- സിവില്‍/ കമ്പ്യൂട്ടര്‍ എഞ്ചിനീറിംഗില്‍ ഒന്നാം ക്ലാസ്സോടെ ത്രിവത്സര ഡിപ്ലോമ. ട്രേഡ്സ്മാന്‍ തസ്തികയ്ക്ക് ഐ ടി ഐ ഡ്രാഫ്റ്റ്മാന്‍/ സര്‍വേയര്‍ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ ഒന്‍പതിന് രാവിലെ പത്തിന് കോളേജില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 8547005086, 04922 272900.

date