Post Category
പച്ചക്കറി തൈ വിതരണം നടത്തി
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിറ്റൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന പച്ചക്കറി തൈ വിതരണോദ്ഘാടനം വാര്‍ഡ് മെമ്പര്‍ ദീപ നിര്‍വഹിച്ചു. വിദ്യാര്‍ഥികളില്‍ പരിസ്ഥിതി സംരക്ഷണ ബോധവും ജൈവകൃഷിയോടുള്ള താല്‍പര്യവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പച്ചക്കറിതൈകള്‍ വിതരണം ചെയ്തത്. പരിപാടിയില്‍ സ്‌കൂള്‍ സൂപ്രണ്ട് പി.എസ് ലിബുകുമാര്‍, പി ടി എ വൈസ് പ്രസിഡന്റ് മുരളീധരന്‍, മദര്‍ പി ടി എ പ്രതിനിധി ബിനിത, എക്കോ ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ആര്‍ ഷിജു, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments