Skip to main content

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം

 എസ്.ആര്‍.സി കമ്യൂണിറ്റി കോളേജില്‍ യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് പത്താം ക്ലാസ് പാസായവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. 17 വയസ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് പ്ലസ്ടു യോഗ്യതയുണ്ടെങ്കില്‍ യോഗ ഡിപ്ലോമ ടീച്ചര്‍ ട്രെയിനിങ് പ്രോഗ്രാമിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം ലഭിക്കും. അപേക്ഷകള്‍ https://app.srccc.in/register മുഖേന ജൂണ്‍ 30 നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്:    ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33, www.srccc.in. ഫോണ്‍: 0471 2325101.
മൈലക്കാട് നേച്ചര്‍ യോഗ സെന്റര്‍ (9995813468),   കൊല്ലം ആനന്ദമയ യോഗ കളരി റിസര്‍ച്ച് സെന്റര്‍ (9447958223), കൊട്ടാരക്കര യോഗിക് ലൈഫ് യോഗ സെന്റര്‍ (8075716692), കൊട്ടാരക്കര അരോമ യോഗ സെന്റര്‍ (9037619045), അഞ്ചല്‍ ഭാരതീയ യോഗ അക്കാദമി (9747980039), ആശ്രാമം നേച്ചര്‍ യോഗ സെന്റര്‍ (9995813468)  കിളികൊല്ലൂര്‍ സെന്റ് ഫോര്‍ കമ്മ്യൂണിറ്റി റിസര്‍ച്ച് ആന്റ് ഡവലപ്പ്മെന്റ്  (9446787610),   അഞ്ചല്‍ ഭാരത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സെന്റര്‍ (9562399780)    എന്നിവയാണ് ജില്ലയിലെ പഠന കേന്ദ്രങ്ങള്‍.
 

 

date