Post Category
അപ്രന്റിസ്ഷിപ്പ് മേള 11ന്
പാലക്കാട് ഗവ. ആര്.ഐ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള ജൂണ്‍ 11ന് മലമ്പുഴ ഗവ. ഐ.ടി.ഐ ക്യാമ്പസില്‍ സംഘടിപ്പിക്കുന്നു. വിവിധ ട്രേഡുകളില്‍ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സഹകരണ-സ്വകാര്യ മേഖലയിലെ വ്യവസായ വാണിജ്യ സേവന സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവര്‍ www.apprenticeshipindia.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. ഐ.ടി.ഐ യോഗ്യതയുള്ള ട്രെയിനികള്‍ക്ക് പങ്കെടുക്കാം. വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 0491-2815761, 9496292419, 9400498397.
date
- Log in to post comments