Skip to main content

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള റോഡ് സുരക്ഷാ അതോറിറ്റിയിൽ സീനിയർ ക്ലർക്ക് (35,600- 75,400) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ തത്തുല്യ തസ്തികയിലുള്ള (ഇ-ഓഫീസ്മലയാളം ടൈപ്പിംഗ്) കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം. കേരള സർവീസ് റൂൾ പാർട്ട് ഒന്നിലെ ചട്ടം 144 അനുസരിച്ചുള്ള നിശ്ചിത മാതൃകയിലെ അപേക്ഷ എൻ.ഒ.സി സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖേന കേരള റോഡ് സുരക്ഷാ കമ്മീഷണർട്രാൻസ് ടവേഴ്‌സ്തിരുവനന്തപുരം-14 വിലാസത്തിൽ ജൂലൈ 13 നകം സമർപ്പിക്കണം. ഫോൺ: 0471-2327369.

പി.എൻ.എക്‌സ്. 1895/2026

date